തൃശൂർ: പൂരം പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മേയർ എം.കെ. വർഗീസ് അംഗീകരിച്ചു. ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കണമെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ ആവശ്യപ്പെട്ടിരുന്നു. പൂരം അതിന്റെ പ്രൗഢിയോടെ നടക്കേണ്ടത് തൃശൂരിന്റെ പൊതു ആവശ്യമാണ്. കുടമാറ്റത്തിന് പതിനഞ്ച് ആനകൾ അണിനിരക്കുന്നതാണ്. ആന പ്രശ്‌നവും വെടിക്കെട്ടും പറഞ്ഞ് പൂരത്തെ ഇല്ലാതാക്കരുത്. വിഷയം പരിഹരിക്കാൻ ആവശ്യമായ നിയമ നിർമ്മാണത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ വേണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. തൃശൂരിന്റെ വികാരം മനസിലാക്കി പ്രത്യേക യോഗം വിളിച്ചു തന്നെ വിഷയം ചർച്ച ചെയ്യുമെന്ന് മേയർ എം.കെ. വർഗീസ് പറഞ്ഞു.