aids
1

തൃശൂർ: ജില്ലയിൽ എയ്ഡ്‌സ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതായി സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി പ്രൊജക്ട് ഡയറക്ടർ ഡോ. ആർ. ശ്രീലത. പ്രായം കുറവുള്ളവരിലാണ് ഇപ്പോൾ എയ്ഡ്‌സ് രോഗം കൂടുതലായി കണ്ടുവരുന്നത്. 15 വയസുമുതലുള്ളവർക്ക് ബോധവത്കരണം ശക്തമാക്കേണ്ട സാഹചര്യമാണുള്ളത്. നേരത്തെ രോഗം ഉണ്ടായിരുന്നവരടക്കം 2857 പേർക്കാണ് ജില്ലയിൽ എയ്ഡ്‌സ് രോഗമുള്ളത്. 144 പേരാണ് പുതുതായി പോസിറ്റീവായി മാറിയിരിക്കുന്നത്. ഇതിൽ 116 പേർ പുരുഷൻമാരും 28 പേർ സ്ത്രീകളുമാണ്. 2030 ഓടെ പുതുതായി എയ്ഡ്‌സ് രോഗികളുണ്ടാകാതിരിക്കാനുള്ള ബോധവത്കരണമാണ് ആരോഗ്യവകുപ്പും എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും നടത്തുന്നത്.
എയ്ഡ്‌സ് ദിനാചരണം നാളെ രാവിലെ പത്തിന് ടൗൺഹാളിൽ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനാകും. പി. ബാലചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാകും. രാവിലെ എട്ടിന് വിദ്യാർത്ഥി കോർണറിൽ നിന്നും ബോധവത്കരണ റാലി ആരംഭിച്ച് ടൗൺഹാളിൽ സമാപിക്കും. വാർത്താസമ്മേളനത്തിൽ ഡി.എം.ഒ: ടി.പി. ശ്രീദേവി, ഡോ. അജയ് രാജ്, സന്തോഷ്‌കുമാർ, രശ്മി മാധവ് എന്നിവരും പങ്കെടുത്തു.

കേരളം എച്ച്.ഐ.വി സാന്ദ്രത കുറഞ്ഞ സംസ്ഥാനം
എച്ച്.ഐ.വി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ഇന്ത്യയിൽ 0.20 ആണെങ്കിൽ കേരളത്തിൽ അത് 0.07 ആണ്. സാന്ദ്രത കുറവാണെങ്കിലും ഇതര സംസ്ഥാനങ്ങളിലേക്കും വിവിധ രാജ്യങ്ങളിലേക്കും കുടിയേറുന്നതും ഇതര സംസ്ഥാനത്തു നിന്നുള്ള ആളുകൾ വർദ്ധിച്ച തോതിൽ കേരളത്തിലേക്ക് കുടിയേറുന്നതും എച്ച്.ഐ.വി സാന്ദ്രത വർദ്ധിപ്പിക്കുന്നു. സംസ്ഥാനത്ത് 793 ജ്യോതിസ് കേന്ദ്രങ്ങൾ കൗൺസിലിംഗിനും പരിശോധനയ്ക്കുമായി പ്രവർത്തിക്കുന്നുണ്ട്.

ജില്ലയിൽ