തൃശൂർ: വാർത്തയിൽ നിലാതെളിച്ചവുമായി 114 ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന കേരളകൗമുദി, തൃശൂരിന്റെ മണ്ണിൽ അമ്പതാണ്ടിന്റെ നിറവിലെത്തുമ്പോൾ സാമൂഹിക, സാംസ്‌കാരിക, വാണിജ്യമേഖലയിലെ വിശിഷ്ടവ്യക്തിത്വങ്ങൾക്ക് ആദരമർപ്പിച്ചു. പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസിൽ നിന്നാണ് പത്ത് പേരും ആദരമേറ്റുവാങ്ങിയത്. നോർക്ക റൂട്ട്‌സ് ഡയറക്ടറും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ.മേനോൻ, മെട്രോപൊളിറ്റൻ ഹോസ്പിറ്റൽ സ്ഥാപകനായ ഡോ.വി.കെ.ഗോപിനാഥൻ, ബാങ്ക് ഒഫ് ബറോഡ സോണൽ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തിലിന് വേണ്ടി അസിസ്റ്റന്റ് ജി.എം പി.വിമൽജിത്ത്, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശ്, ഫ്രാൻസിൽ വ്യവസായസാമ്രാജ്യം കെട്ടിപ്പടുത്ത പ്രവാസി വ്യവസായി കാട്ടിക്കുളം ഭരതൻ, സ്വിട്രസ് ഹോളിഡേയ്‌സ് സി.ഇ.ഒ ഡോ.ജോബി ജോർജിനായി ചീഫ് ഓപറേറ്റിംഗ് ഓഫീസർ ഷബിത അബൂബക്കർ, ന്യൂ ഇന്ത്യ ട്രാവൽ കോ ഓപറേറ്റീവ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായ കെ.പി.മനോജ് കുമാർ, എൽ.കെ പ്രൊഡക്ഷൻസ് ഇന്റർനാഷണൽ ഫൗണ്ടർ ഡയറക്ടർ രാജേഷ് പുത്തൻപുരയിൽ, റൈറ്റ് വിഷൻ ചാനൽ എം.ഡി ഗോപി ചക്കുന്നത്ത്, കാലടി മാണിക്യമംഗലം സായിശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി.എൻ.ശ്രീനിവാസൻ എന്നിവരാണ് ആദരമേറ്റുവാങ്ങിയത്.