തൃശൂർ : കേരള കൗമുദി തൃശൂരിലെത്തിയതിന്റെ ' സുവർണ മധുരം സദസ് ' പ്രൗഢ്വോജ്ജ്വലമായി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തമുദ്ര പതിപ്പിച്ചവരും സാമൂഹ്യ-കലാ,സാംസ്‌കാരിക,രാഷ്ട്രീയ മേഖലകളിലെ വിവിധ വ്യക്തിത്വങ്ങളും സുവർണ മധുരം സദസിനെ ഉജ്ജ്വലമാക്കി. കൗമുദിയുടെ നൂറ്റിപതിനാലാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ 114 വിശിഷ്ട വ്യക്തിത്വങ്ങളുടെ സമാഹാരമായ ' അമേസിംഗ് മൈൻഡ്‌സ് ' പുസ്തക പ്രകാശനവും സാമൂഹിക, സാംസ്‌കാരിക,വാണിജ്യ മേഖലയിലെ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കലും സാംസ്‌കാരിക നഗരിക്ക് പുത്തനുഭവമായി. പെരിങ്ങോട്ടുകര കാനാടി കുട്ടിചാത്തൻ കാവ് ഡോ.വിഷ്ണു ഭാരതീയ സ്വാമി, സഹൃദയ കോളേജ് ഒഫ് എൻജീനിയറിംഗ് മീഡിയ ഡയറക്ടർ ഫാ.അനൂപ് കോലങ്ങണ്ണി, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് കുമാർ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ സജീവ് കുമാർ കല്ലട, എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം അഡ്വ.എസ്.സുരേശൻ, മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, മുൻ ഡി.സിസി.വൈസ് പ്രസിഡന്റ് സി.എൻ.ഗോവിന്ദൻ കുട്ടി, ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് അഡ്വ.സി.ടി.ജോഫി, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എസ്.പ്രേംകുമാർ, സെക്രട്ടറി കെ.കെ.സേതുമാധവൻ, മുൻ കോർപറേഷൻ കൗൺസിലർ കെ.എം.സിദ്ധാർത്ഥൻ മാസ്റ്റർ, ഔഷധി പഞ്ചകർമ്മാശുപത്രി സൂപ്രണ്ട് ഡോ.കെ.എസ്. രജിതൻ, എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് വിനേഷ് തയ്യിൽ,ഉൻമേഷ് പാറയിൽ,ഭരണസമിതി അംഗങ്ങളായ മോഹനനൻ,പ്രസന്നൻ, കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയേൽ, അഡ്വ.എ.ഡി.ബെന്നി, ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽ ലാലൂർ, ആനന്ദ പ്രസാദ് തേറയിൽ, പൂരം പ്രവാസി സംഘടന പ്രസിഡന്റ് പാർത്ഥ സാരഥി, മൊണാലിസ ജനാർദ്ദനൻ, അയനം ചെയർമാൻ വിജേഷ് എടക്കുന്നി, വിജയൻ താണിക്കുടം, കെ.കേശവദാസ്, ടോംയാസ് ഉടമ തോമസ് പാവറട്ടി, ജോൺസ് വളപ്പില, ഗോപി കൊളങ്ങാട്ടിൽ, ഷാജു കുണ്ടോളി, ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ പ്രസിഡന്റ് എ.പി.ബാലൻ, സെക്രട്ടറി വേണുഗോപാൽ, സഞ്ചു കാട്ടുങ്ങൽ, തെക്കൂട്ട് ജയൻ(ജെ.ജെ.കാസിൽ), സി.ബി.ജയലക്ഷ്മി ടീച്ചർ, കർമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എം.സിദ്ധകുമാർ, പി.വി.നന്ദകുമാർ, മോഹനൻ വടക്കേടത്ത്, ജെ.ഡി.എസ് സംസ്ഥാന കമ്മിറ്റി അംഗം രാഘവൻ മുളങ്ങാടൻ, ശശി പോട്ടയിൽ, സാജി കൊട്ടിലപ്പാറ, ശ്രീഭവൻ ഹോട്ടലുടമ ഗോപാൽ സ്വാമി, ഡോ.പ്രവീണ, ഡോ.ഗീതാ കുമാരി, ടോപ്പ് സൈറ്റൽ ഫർണീച്ചർ ഉടമ നാസർ കൊടുങ്ങല്ലൂർ, ജോസ് തെക്കേത്തല, ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ തൃശൂർ യൂണിയൻ പ്രസിഡന്റ് എ.വി.സജീവ്, സെക്രട്ടറി പി.എസ്.ശശിധരൻ, അഡ്വ.മനോജ് കുമാർ, കേരള കൗമുദി ടൗൺ എജന്റ് പി.എ.ജോണി തുടങ്ങി നിരവധി പ്രമുഖർ സദസ് സമ്പന്നമാക്കി.