കയ്പമംഗലം: ചെന്ത്രാപ്പിന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തി. എടത്തിരുത്തി പഞ്ചായത്തിൽ വികസനമുരടിപ്പ് ആരോപിച്ചായിരുന്നു സമരം. ചെന്ത്രാപ്പിന്നി സെന്ററിൽ നടത്തിയ രാപ്പകൽ സമരം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഡി. സജീവ് അദ്ധ്യക്ഷനായി. സമാപന സമ്മേളനം മുൻ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. സജയ് വയനപ്പിള്ളിൽ, സി.സി. ബാബുരാജ്, സി.എസ്. രവീന്ദ്രൻ, ശോഭ സുബിൻ, സുനിൽ മേനോൻ, എം.യു. ഉമറുൽ ഫാറൂക്ക്, പി.എം.എ. ജബ്ബാർ, സുനിൽ ലാലൂർ, നൗഷാദ് ആറ്റുപറമ്പത്ത്, ടി.എ. നാസിമുദ്ദീൻ, കെ.കെ. അൻവർ, ഷജിൽ ചെന്ത്രാപ്പിന്നി, അൻവർ ചാമക്കാല, വൈശാഖ് ജോഷി, ലൈല മജീദ്, ഷഹന കാട്ടുപറമ്പിൽ, അഫ്‌സൽ അന്താറത്തറ, കെ.വി. ബിജു, സി.വി. സുരേഷ്, തുടങ്ങിയവർ സംസാരിച്ചു.