photo

തൃശൂർ: കേരളകൗമുദി തൃശൂർ യൂണിറ്റ് പുറത്തിറക്കിയ 114 വ്യക്തികളുടെ വിജയകഥകൾ ഉൾപ്പെടുത്തിയ അമേസിംഗ് മൈൻഡ്‌സ് എന്ന പുസ്തകം ശ്രദ്ധേയമാകുന്നു. കേരളകൗമുദി 114 ാം വർഷത്തിലേക്ക് പ്രവേശിക്കുന്നതിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനം എഴുത്തുകാരനും പശ്ചിമബംഗാൾ ഗവർണറുമായ ഡോ.സി.വി.ആനന്ദബോസ് നിർവഹിച്ചു. കേരളകൗമുദി തൃശൂർ യൂണിറ്റിന്റെ സുവർണ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ചായിരുന്നു പ്രകാശനം. നോർക്ക റൂട്ട്‌സ് ഡയറക്ടറും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ.മേനോൻ ആദ്യകോപ്പി ഏറ്റുവാങ്ങി. വിവിധ രംഗങ്ങളിൽ കഴിവു തെളിയിച്ച വിശിഷ്ട വ്യക്തികളുടെ വിജയകഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇതോടൊപ്പം ചലച്ചിത്ര, സംഘടനാ, സാമൂഹ്യ രംഗങ്ങളിൽ മികവു തെളിയച്ചവരെയും ഉൾപ്പെടുത്തി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ജെ.കെ.മേനോൻ, സ്വാമി സച്ചിദാനന്ദ, സാറാ ജോസഫ്, ടി.എസ്.കല്യാണരാമൻ, മാർ അപ്രേം, കെ.വി.സദാനന്ദൻ, പ്രിയനന്ദനൻ, പ്രൊഫ.സാവിത്രി ലക്ഷ്ണമണൻ തുടങ്ങിയവരെ കുറിച്ചുള്ള വിവരങ്ങളും പുസ്തകത്തിലുണ്ട്.