മാള: മാള ഹോളിഗ്രേസ് അക്കാഡമി ഒഫ് എൻജിനിയറിംഗ് ആൻഡ് ഹോളിഗ്രേസ് പോളിടെക്‌നിക് കോളേജുകളിലെ സ്റ്റോഗോ ആൻഡ് ടെക്‌നിക്കൽ ഫെസ്റ്റ് ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ നടക്കും. 120 സ്‌കൂളുകളും നിരവധി കോളേജുകളും പങ്കെടുക്കും. ടെക്‌നിക്കൽ ഫെസ്റ്റിൽ ശിൽപ്പശാലകൾ, സെമിനാറുകൾ, സാങ്കേതിക മത്സരങ്ങൾ, ഹാക്കത്തോണുകൾ റോബോട്ടിക്‌സ് മത്സരങ്ങൾ, പ്രൊജക്ട് എക്‌സിബിഷൻ, സ്റ്റാർട്ട് അപ്പ് കോൺക്ലേവ് എന്നിവയുണ്ടാകും. രണ്ടിന് രാവിലെ 9.30ന് മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. സിപെറ്റ് ഡയറക്ടർ കെ. രാജേഷ് മുഖ്യപ്രഭാഷണം നടത്തും. ഗ്ലോബൽ പ്രൊജക്ട് മാനേജർ ആർ. ലിന്റ അന്താരാഷ്ട്ര അനുഭവങ്ങൾ പങ്കുവയ്ക്കും. മാദ്ധ്യമപ്രവർത്തകൻ എം.പി. സുരേന്ദ്രൻ പങ്കെടുക്കും. മൂന്നിന് മുൻ പൊലീസ് മേധാവി ഋഷിരാജ് സിംഗ് മുഖ്യാതിഥിയാകും. ജയേഷ് സെബാസ്റ്റ്യൻ ആശയ പ്രസംഗം നടത്തും. ഇതോടൊപ്പം ഈ തീയതികളിൽ സ്റ്റാഗോ ഫെസ്റ്റിന്റെയും സി.ഒ.പി അവാർഡ് 2024-25 ന്റെ കേരള റീജ്യണൽ ഫെസ്റ്റും നടക്കും.