 
കൊടുങ്ങല്ലൂർ: രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി പതിയാശ്ശേരിയിൽ വാട്ടർ കിയോസ്ക് സ്ഥാപിച്ചു. പ്രദേശിക കുടിവെള്ള പദ്ധതികൾക്ക് ഊന്നൽ നൽകി 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് ശ്രീനാരായണപുരം പഞ്ചായത്ത് വാർഡ് 17 പതിയാശ്ശേരിയിൽ വാട്ടർ കിയോസ്‌ക് സ്ഥാപിച്ചത്. കിയോസ്കിന്റെ ഉദ്ഘാടനം പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. 100 ൽപരം കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് കുടിവെള്ളത്തിനും ഭക്ഷണം പാചകം ചെയ്യുന്നതിനും ഉപകരിക്കപ്പെടുന്ന ആറാമത്തെ കുടിവെള്ള പദ്ധതിയാണ് നടപ്പാക്കിയത്. വൈസ് പ്രസിഡന്റ് സജിത പ്രതിപ് അദ്ധ്യക്ഷയായി. കെ.എ. അയൂബ്, സെറീന സഗീർ, രതീഷ്, കെ.എ. ബഷീർ, മിസ്സി ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു.