അന്നമനട: മാലിന്യ നിർമ്മാർജനത്തിൽ കുട്ടികളെ കൂടുതൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യവുമായി അന്നമനടയിൽ കുട്ടികളുടെ ഹരിതസഭ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് ഹരിത പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിന്ധു ജയൻ അദ്ധ്യക്ഷനായി. ടി.കെ. സതീശൻ, ടി.വി. സുരേഷ് കുമാർ, ഷീജാ നസീർ, സി.കെ. ഷിജു, ലളിത ദിവാകരൻ, സൈന എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽ നിന്ന് 170 കുട്ടികൾ പങ്കെടുത്തു. മേലഡൂർ ഗവ. സമിതി സ്‌കൂൾ അവതരിപ്പിച്ച പ്ലാസ്റ്റിക്കിൽ നിന്ന് ക്രൂഡ് ഓയിൽ നിർമ്മിക്കുന്ന പദ്ധതി ഏറെ ശ്രദ്ധേയമായി. മികച്ച റിപ്പോർട്ട് അവതരണത്തിന് മാമ്പ്ര യു.എച്ച്.എസ് സമ്മാനം നേടി. തത്തമത്ത് എൻ.യു.പി സ്‌കൂളിനെ മികച്ച ഹരിത വിദ്യാലയമായി തിരഞ്ഞെടുത്തു.