
തൃശൂർ: ജോയ് ആലുക്കാസിന്റെ ഡയമണ്ട് ജുവലറി ഷോ സിനിമാതാരം അന്ന ബെൻ ഉദ്ഘാടനം ചെയ്തു. ജോയ് ആലുക്കാസ് ഷോറൂമിൽ ഡിസംബർ 15 വരെയാണ് പ്രദർശനം. ഡയമണ്ട്, അൺകട്ട് ഡയമണ്ട്, പ്രഷ്യസ് ആഭരണം തുടങ്ങിയവയുടെ എക്‌സ്ക്ലൂസീവ് ശേഖരം പ്രദർശിപ്പിക്കും. ഒരു ലക്ഷം രൂപയിലധികം വിലയുള്ള ഡയമണ്ട് ആഭരണങ്ങൾക്ക് ഒരു ഗ്രാം സ്വർണ നാണയമാണ് സൗജന്യം. ഡയമണ്ടിനോടും ഡിസൈൻ വൈദഗ്ദ്ധ്യത്തിലെ മികവിനോടുമുള്ള ജോയ് ആലുക്കാസിന്റെ പ്രതിബദ്ധതയാണ് ഷോയെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് എം.ഡിയും ചെയർമാനുമായ ജോയ് ആലുക്കാസ് പറഞ്ഞു.
അതിസൂക്ഷ്മമായ ഡിസൈനിലാണ് രൂപകൽപ്പന. ജോയ് ആലുക്കാസ് ജുവലറി ജനറൽ മാനേജർ പി.ഡി.ജോസ്, മാർക്കറ്റിംഗ് ഡെപ്യൂട്ടി ജനറൽ മാനേജർ അനീഷ് വർഗീസ്, ഇന്ത്യ ഓപ്പറേഷൻസ് റീട്ടെയ്ൽ മാനേജർ രാജേഷ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.