
കല്ലമ്പലം: നാവായിക്കുളം സോഷ്യൽ വെൽഫയർ അസോസിയേഷൻ ഒഫ് ദി ഡഫ് ആൻഡ് ഡെബ് വാർഷികം നാവായിക്കുളം എൻ.എസ്.എസ് ഹാളിൽ നടന്നു.പഞ്ചായത്തംഗം നാവായിക്കുളം അശോകൻ ഉദ്ഘാടനം ചെയ്തു.ആറ്റിങ്ങൽ,വർക്കല താലൂക്കുകളിൽ ബധിരരും മൂകരുമായ 60ൽ പരം ചെറുപ്പക്കാരെ ഒന്നിച്ചു നിർത്തി അവരുടെ ആവശ്യങ്ങളും പരാതികളും ചർച്ചചെയ്ത് പരിഹരിക്കാൻ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് അശോകൻ പറഞ്ഞു.അദ്ധ്യാപകൻ റോബിൻ അദ്ധ്യക്ഷത വഹിച്ചു.എൻ.കെ.പി.സുഗതൻ,ബാബുരാജ്,മുരളീധരൻ എന്നിവർ പങ്കെടുത്തു.