
മലയാള സിനിമാലോകം കാത്തിരിക്കുന്ന ലൂസിഫറിന്റെ തുടർച്ചയായ എമ്പുരാൻ മാർച്ച് 27ന് റിലീസ് ചെയ്യും. കേരളപ്പിറവി ദിനത്തിൽ റിലീസ് തീയതി അണിയ പ്രവർത്തകർ പുറത്തുവിടുകയായിരുന്നു. മാർച്ച് 27ന് എമ്പുരാൻ റിലീസ് ചെയ്യുമെന്ന് കേരളകൗമുദി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. 2019 മാർച്ച് 28നായിരുന്നു ലൂസിഫർ റിലീസ് ചെയ്തത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ അബ്രാം ഖുറേഷിയായി വീണ്ടും എത്തുന്നു. സയദ് മസൂദായി പൃഥ്വിരാജും . മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, ശശി കപൂർ, , ഇന്ദ്രജിത്ത്, സായ്‌കുമാർ, ബൈജു സന്തോഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഇരുപതോളം വിദേശ രാജ്യങ്ങളും ചിത്രത്തിന്റെ ലൊക്കഷനായിരുന്നു. മൊറോക്കയിൽ എമ്പുരാന്റെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. മുരളി ഗോപി ആണ് രചന. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: ദീപക് ദേവ്. അസോസിയേറ്റ് ഡയറക്ടർ വാവ, ക്രിയേറ്റീവ് ഡയറക്ടർ നിർമൽ സഹദേവ്, പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ധു പനയ്‌ക്കൽ, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളായ ലൈക പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമ്മാണം. മലയാളം, തമിഴ്, തെലുങ്ക്, കന്നട,ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.