
നിഖില വിമലിനെ കേന്ദ്ര കഥാപാത്രമാക്കി ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന പെണ്ണ് കേസ് എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ഒരു കല്യാണ പെണ്ണിനും ചെക്കനും പിറകെ ഒരുപറ്റം ആളുകൾ ഓടുന്നതാണ് പോസ്റ്റർ. കോമഡി ചി ത്രമാണ് പെണ്ണ് കേസ് എന്ന് പോസ്റ്റർ സൂചന നൽകുന്നു. ഭഗവൻ ദാസന്റെ രാമരാജ്യം എന്ന ചിത്രത്തിനു ശേഷം ഫെബിൻ സിദ്ധാർത്ഥ്   സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറിൽ കണ്ണൂരിൽ ആരംഭിക്കും. 
കഥ ഫെബിൻ.ജ്യോതിഷ് എം, സുനു വി, ഗണേഷ് മലയത്ത് എന്നിവർ ചേർന്നാണ് പെണ്ണ് കേസിന്റെ തിരക്കഥ. രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർത്ഥും ചേർന്നാണ് സംഭാഷണം. ഇ ഫോർ എക്സ്പിരിമെന്റ്സ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറിൽ മുകേഷ് ആർ മേത്ത, രാകേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. ഷിനോസ് ഛായാഗ്രഹണം നിർവഹിക്കുന്നു.
സരിൻ രാമകൃഷ്ണൻ ആണ് ചിത്രസംയോജനം അതേസമയം ഒരു ജാതി ജാതകം, ഗെറ്റ് സെറ്റ് ബേബി എന്നീ ചിത്രങ്ങളാണ് നിഖില വിമൽ നായികയായി റിലീസിന് ഒരുങ്ങുന്നത്. ഒരു ജാതി ജാതകത്തിൽ വിനീത് ശ്രീനിവാസനും ഗെറ്റ് സെറ്റ് ബേബിയിൽ ഉണ്ണി മുകുന്ദനുമാണ് നായകന്മാർ.