
നെയ്യാറ്റിൻകര: എൻ.കെ.പത്മനാഭപിള്ള സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വദേശാഭിമാനി പാർക്കിന് സമീപം ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനമാചരിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മര്യാപുരം ശ്രീകുമാർ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം നിർവഹിച്ചു.സൊസൈറ്റി ചെയർമാൻ വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷതവഹിച്ചു.ഡോ.ആർ.വത്സലൻ,എം.മുഹിനുദീൻ,എൻ.ശൈലേന്ദ്രകുമാർ,ആർ.അജയകുമാർ,വിനോദ് സെൻ,നെയ്യാറ്റിൻകര അജിത്,അമരവിള സുദേവകുമാർ,ജയരാജ് തമ്പി,അപ്പുക്കുട്ടൻ നായർ,അരുമാനൂർ സുദേവർ,രാധാകൃഷ്ണൻ നായർ,മരുതത്തൂർ ഗോപൻ,കരിയിൽ അനി,കമാൽ,വി.എസ്.സന്തോഷ് കുമാർ,ജയൻ,മസ്സൂദ്,ശ്രീകുമാർ,പ്രേമകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
നെയ്യാറ്റിൻകര അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റിന്റെ പ്രതിമാസ സാംസ്കാരിക പരിപാടികളുടെ ഭാഗമായി ദേശീയോദ്ഗ്രഥന സദസും ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനാചരണവും സംഘടിപ്പിച്ചു. അമരവിള കാരുണ്യ മിഷൻ സ്പെഷ്യൽ സ്കൂളിൽ ചേർന്ന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.നാർഡ് ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ളിൻ അദ്ധ്യക്ഷത വഹിച്ചു.നാർഡ് ചീഫ് കോഓർഡിനേറ്റർ ജി.ആർ.അനിൽ,മുൻനഗരസഭ കൗൺസിലർ ആർ.സുമകുമാരി,ബാലസാഹിത്യ രചയിതാവ് പയറ്റുവിള സോമൻ,നാടകാഭിനേതാക്കളായ പാറശാല വിജയൻ,നെയ്യാറ്റിൻകര സുദർശൻ,നാർഡ് സെക്രട്ടറി ഇളവനിക്കര സാം,കോഓർഡിനേറ്റർമാരായ കെ.രതീഷ് കുമാർ,അമരവിള വിൻസെന്റ്,ചായ്ക്കോട്ടുകോണം ബോബാസ് തുടങ്ങിയവർ പങ്കെടുത്തു.
ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് ആൻഡ് വർക്കേഴ്സ് കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.മണ്ഡലം പ്രസിഡന്റ് നെയ്യാറ്റിൻകര അജിത്തിന്റെ അദ്ധ്യക്ഷതയിൽ നിയോജക മണ്ഡലം പ്രസിഡന്റ് അമരവിള സുദേവകുമാർ ഉദ്ഘാടനം ചെയ്തു.കവളാകുളം സിന്തിൽ,മരുതത്തൂർ ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
നെല്ലിമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോങ്ങിൽ ഹരിജൻ സെറ്റിൽമെന്റ് കോളനിയിൽ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം മുൻബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ ഹാരാർപ്പണം നടത്തി ഉദ്ഘാടനം ചെയ്തു.ടി.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജി.സാബുകുമാർ,സത്യകുമാർ,എസ്.എം.സുരേഷ്കുമാർ,എൻ.പ്രേമചന്ദ്രൻ നായർ,ജി.സുരേഷ്കുമാർ,എസ്.ബിജുകുമാർ,ടി.ചന്ദ്രൻ,രവീന്ദ്രൻ,ഡി.രാജു തുടങ്ങിയവർ പങ്കെടുത്തു.