fahad

ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​വ​ടി​വേ​ലു​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​മാ​രീ​സ​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ആ​ദ്യ​ ​പോ​സ്റ്റ​ർ​ ​പു​റ​ത്ത്.​ ​സു​ധീ​ഷ് ​ശ​ങ്ക​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​കോ​മ​ഡി​ക്ക് ​പ്രാ​ധാ​ന്യ​മു​ള്ള​ ​റോ​ഡ് ​മൂ​വി​യാ​യി​രി​ക്കും ​എ​ന്ന് ​പോ​സ്റ്റ​ർ​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​ഒ​രു​ ​പ​ഴ​യ​ ​ബൈ​ക്കി​ൽ​ ​പോ​കു​ന്ന​ ​ഫ​ഹ​ദി​നെ​യും​ ​വ​ടി​വേ​ലു​വി​നെ​യും​ ​ പോസ്റ്ററിൽ കാ​ണാം.​ ​സൂ​പ്പ​ർ​ ​ഗു​ഡ് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ർ.​ബി.​ ​ചൗ​ധ​രി​യാ​ണ് ​നി​ർ​മ്മാ​ണം.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​റി​ലീ​സ് ​ചെ​യ്ത​ ​ ഗൗ​ര​വ​മു​ള്ള​ ​ജാ​തി​രാ​ഷ്ട്രീ​യം​ ​പ​റ​ഞ്ഞ​ ​മാമന്നൻ എന്ന ചി​ത്ര​ത്തി​ൽ​ ​ടൈ​റ്റി​ൽ​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​വ​ടി​വേ​ലു​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ഉ​ദ​യ​നി​ധി​ ​സ്റ്റാ​ലി​നാ​യി​രു​ന്നു​ ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​പ്ര​തി​നാ​യ​ക​നാ​യി​ ​എ​ത്തി​യ​ത് ​ഫ​ഹ​ദ് ​ഫാ​സി​ലും.​ ​വേ​റി​ട്ട​ ​ക​ഥാ​പാ​ത്ര​വു​മാ​യി​ ​ഫ​ഹ​ദും​ ​വ​ടി​വേ​ലു​വും​ ​എ​ത്തു​ന്ന​ ​മാ​രീ​സ​ൻ​ ​സൂ​പ്പ​ർ​ഗു​ഡ് ​ഫി​ലിം​സി​ന്റെ​ 98​-ാം​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​ക​ലൈ​സെ​ൽ​വ​ൻ​ ​ശി​വ​ജി​യാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​എ​ഡി​റ്റിം​ഗ് ​ശ്രീ​ജി​ത്ത് ​സാ​രം​ഗും​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​യു​വ​ൻ​ ​ശ​ങ്ക​ർ​രാ​ജ​യു​മാ​ണ്.