
ആറ്റിങ്ങൽ: ഇളമ്പ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കാർഷിക രംഗത്ത് നൂറുമേനിയുടെ വിളവുമായി എൻ. എസ്.എസ് വിദ്യാർത്ഥികൾ. രണ്ട് വർഷം മുമ്പ് കവയത്രി സുഗതകുമാരിയുടെ ഓർമ്മദിനത്തിൽ വിയറ്റ്നാം ഏർളിയുടെ പ്ലാവിൻതൈ നട്ടാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. പിന്നീട് നിലവിൽ ശീതകാല പച്ചക്കറി അടക്കം പയർ, വെള്ളരി, പാവൽ, മുളക് എന്നിവ വിളവെടുത്തുതുടങ്ങി. പയറും വെള്ളരിയും വിളവെടുപ്പിൽ നല്ലാരു തുക സ്കൂൾ ടീം നേടി. പ്ലാവിൽ ഇതിനകം 50 ഓളം ചക്കകൾ ഇതിനകം പാകമായി വരുന്നു. ഇതിന്റെ വിളവെടുപ്പ് കഴിഞ്ഞ ദിവസം സ്കൂൾ പ്രിൻസിപ്പാൾ ബീനാ കുമാരിയുടെ നേതൃത്വത്തിൽ നടന്നു. ഹെഡ്മാസ്റ്റർ സുനിൽകുമാർ, എൻ. എസ്.എസ് പ്രോഗ്രാം ഓഫീസർ ദീപ, സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ചുമതലയുള്ള അജീന്ദ്രൻ, പി.ടി.എ പ്രസിഡന്റ് സുഭാഷ്, എസ്.എം.സി ചെയർമാൻ മഹേഷ്, സുബിൻ, റിജു തുടങ്ങിയവർ പങ്കെടുത്തു.