തിരുവനന്തപുരം: വിജിലൻസ് ബോധവത്കരണ വാരത്തിന്റെ ഭാഗമായി കേരള ബാങ്ക് തിരുവനന്തപുരം റീജിയൻ സംഘടിപ്പിച്ച പരിപാടി ബാങ്ക് ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ അഡ്വ. എസ്. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ അഡ്വ.ജി. ലാലു,ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗം ബി.പി.പിള്ള എന്നിവർ സംസാരിച്ചു.ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, ജോർട്ടി എം.ചാക്കോ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നബാർഡ് ഡെപ്യൂട്ടി ഡെപ്യൂട്ടി ജനറൽ മാനേജർ ജയിംസ് പി.ജോർജ് മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം റീജണൽ ജനറൽ മാനേജർ ഫിറോസ് ഖാൻ.പി.എം, ഡി.ജി.എം വിനീത്.പി.എസ് എന്നിവർ സന്നിഹിതരായിരുന്നു.