vns

തിരുവനന്തപുരം: വിളക്കിത്തല നായർ സഭയും ആചാര്യ അപ്പാവു വൈദ്യൻ ഷഡാനനൻ നായർ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നാരായണൻ നീലകണ്ഠൻ അപ്പാവു വൈദ്യന്റെ 138-ാം ജന്മദിനാചരണവും ഷഡാനനൻ നായരുടെ 158-ാം ജന്മദിനാചരണവും സംയുക്തമായി ആചരിച്ചു.വി.എൻ.എസ് സംസ്ഥാന ട്രഷറർ ക്യാപിറ്റൽ വിജയൻ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി സുരേഷ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് കേളേശ്വരം സുകേശൻ നായർ,​അജി മതിര,​ചന്ദ്രബാബു,​രാജേഷ് നായർ എന്നിവർ പങ്കെടുത്തു.