
കിളിമാനൂർ: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയുടെ ബിരുദ ദാന ചടങ്ങ് ഡോ.രാജു നാരായണസ്വാമി നിർവഹിച്ചു. കോളേജ് ചെയർമാൻ ഡോ.ബിജു രമേശിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, വൈസ് ചെയർമാൻ അജയ് കൃഷ്ണ പ്രകാശ്, പ്രിൻസിപ്പൽ ഡോ.എസ്. സുരേഷ് ബാബു, രാജധാനി ബിസിനസ് സ്കൂൾ ഡയറക്ടർ രജിത് കരുണാകരൻ, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. മഹേഷ് കൃഷ്ണ, കോളേജ് വൈസ് പ്രിൻസിപ്പലും കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ് മേധാവിയും രാജധാനി പോളിടെക്നിക് കോളേജ് പ്രിൻസിപ്പലുമായ ഡോ. സംഗീത ഷിബു, മെക്കാനിക്കൽ എൻജിനിയറിംഗ് വകുപ്പ് മേധാവി ഡോ.ബിന്ദു എന്നിവർ പങ്കെടുത്തു.