തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ആയിരം പേരുടെ പാട്ടിന് നൂറ്റിയമ്പത് കുട്ടികൾ നൃത്തച്ചുവടൊരുക്കി. സ്കൂളിൽ നടന്ന പൊതുസമ്മേളനം വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മലങ്കര കാത്തോലിക്ക സഭ കൂരിയ ബിഷപ്പ് ആന്റണി മാർ സിൽവാനോസ് അദ്ധ്യക്ഷത വഹിച്ചു.​ 14,15,16 തീയതികളിൽ ജില്ലയിലെ എല്ലാ സ്കൂളുകളെയും പങ്കെടുപ്പിച്ച് പട്ടം സെന്റ് മേരീസ് സ്കൂളിൽ നടക്കുന്ന ഇന്റർ സ്കൂൾ കൾച്ചറൽ ഫെസ്റ്റ് കലാമാമാങ്കത്തിന്റെ ലോഗോ, തീംസോംഗ് എന്നിവയുടെ പ്രകാശനം മലങ്കര കാത്തോലിക്ക സഭ കൂരിയ ബിഷപ്പ് ആന്റണി മാർ സിൽവാനോസ്, ​വി.കെ.പ്രശാന്ത് എം.എൽ.എ എന്നിവർ ചേർന്ന് നിർവഹിച്ചു. ലോക്കൽ മാനേജർ ഫാദർ.തോമസ് കയ്യാലയ്ക്കൽ,കൗൺസിലർ ജോൺസൺ ജോസഫ്,​പി.ടി.എ പ്രസിഡന്റ് മുരളീദാസ്,​മദർ പി.ടി.എ പ്രസിഡന്റ് എം.എസ്.സജിനി,​പ്രിൻസിപ്പൽ ഫാ.നെൽസൺ വലിയവീട്ടിൽ,​ജിജി മത്തായി,എം.ജി.റോയി,​ബിജു തോമസ്,​സലിംകുമാർ,​ഷൈജുജോസഫ്,​സുനി തോമസ്,​അജിമോൻ,​ശരണ്യ,​മനോജ് എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.