traiskoottar

മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ട്രൈ സ്കൂട്ടർ വിതരണം ചെയ്തു.13,91,000 രൂപയാണ് പദ്ധതി ചെലവ്.ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി നിർവഹിച്ചു.വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ അദ്ധ്യക്ഷത വഹിച്ചു.സി.ഡി.പി.ഒ സിജി മജീദ് റിപ്പോർട്ട് അവതരിപ്പിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.മണികണ്ഠൻ,കവിത സന്തോഷ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ.എസ്.ശ്രീകണ്ഠൻ,കെ.മോഹനൻ,രാധിക പ്രദീപ്,പി.അജിത,ജി.ശ്രീകല,ജയ ശ്രീരാമൻ,അഡീഷണൽ സി.ഡി.പി.ഒ സജിത.എസ്ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈജ ആന്റണി എന്നിവർ സംസാരിച്ചു.