നെടുമങ്ങാട് : വഴയില -പഴകുറ്റി നാലുവരിപ്പാതയുടെ ഭാഗമായുള്ള കരകുളം ഫ്ളൈ ഓവർ നിർമ്മാണവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് - തിരുവനന്തപുരം റൂട്ടിൽ നവംബർ 5 മുതൽ പൂർണ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. 2,4 തീയതികളിൽ സമാന്തര റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ട്രയൽ റൺ നടത്തും.

നെടുമങ്ങാട് -തിരുവനന്തപുരം

നെടുമങ്ങാട് ഭാഗത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾ കെൽട്രോൺ ജംഗ്‌ഷനിൽ നിന്നും അരുവിക്കര റോഡിൽ തിരിഞ്ഞ് ഇരുമ്പ- കാച്ചാണി വഴി മുക്കോല- വഴയില റോഡിൽ ഇടത്തേക്കു തിരിഞ്ഞ് പോകണം

വഴയില നിന്നും മുക്കോല ജംഗ്‌ഷൻ വരെ പ്രദേശവാസികളുടെ വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല

ചെറു വാഹനങ്ങൾക്ക് കല്ലമ്പാറ, വാളിക്കോട്, പത്താംകല്ല് എന്നിവിടങ്ങളിൽ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് വട്ടപ്പാറ എം.സി റോഡ് വഴിയും പോകാം.

തിരുവനന്തപുരം-നെടുമങ്ങാട്

പേരൂർക്കട ജംഗ്‌ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കുടപ്പനക്കുന്ന്- മുക്കോല-ശീമമുളമുക്ക്-വാളിക്കോട് വഴി നെടുമങ്ങാട് എത്താം

വഴയില ജംഗ്‌ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു കല്ലയം-ശീമമുളമുക്ക്- വാളിക്കോട് വഴി നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ലാ ഫ്‌ളോർ (ജൻറം) ബസുകൾ ഇതു വഴി സർവീസ് നടത്തും

ഏണിക്കര കഴിഞ്ഞ് ഡി.പി.എം.എസ് ആശുപത്രി ജംഗ്‌ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മുല്ലശേരി -കായ്പ്പാടി-മുളമുക്ക് വഴി നെടുമങ്ങാട്. ഈ റൂട്ടിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്

കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തും

കരകുളം പാലം ജംഗ്‌ഷനിൽ നിന്ന് വലതു തിരിഞ്ഞ്,കാച്ചാണി ജംഗ്‌ഷൻ വഴി അരുവിക്കര റോഡിലൂടെ കെൽട്രോൺ ജംഗ്‌ഷനിലെത്തി നെടുമങ്ങാട് ഭാഗത്തേക്ക് പോകാം

നിലവിൽ നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ഈ റൂട്ടിലൂടെ സർവീസ് നടത്തും

കാച്ചാണി മുതൽ കരകുളം പാലം ജംഗ്‌ഷൻ വരെ പ്രദേശവാസികളുടെ വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങൾ അനുവദിക്കില്ല

കാച്ചാണി -കരകുളം പാലം - വഴയില- പേരൂർക്കട റൂട്ടിലും തിരിച്ചും കെ.എസ്.ആർ.ടി.സി സർക്കിൾ സർവീസ് നടത്തും

ഹെവി ഭാരവാഹനങ്ങൾ രാവിലെ 7.30 മുതൽ 10.30 വരെയും വൈകിട്ട് 3 മുതൽ 6 വരെയും നിരോധിച്ചു

തിരുവനന്തപുരം ഭാഗത്തേക്ക് ക്വാറി ഉത്പന്നങ്ങളുമായി പോകുന്ന ടിപ്പർ വാഹനങ്ങളും ചരക്കുവാഹനങ്ങളും ചെറിയകൊണ്ണി-കാപ്പിവിള-മൂന്നാമൂട്-വട്ടിയൂർക്കാവ് വഴിയും നെടുമങ്ങാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ചെറിയകൊണ്ണി-കുതിരകുളം-അരുവിക്കര-അഴിക്കോട് വഴിയും പോകേണ്ടതാണ്.