
കുറ്റിച്ചൽ:കുറ്റിച്ചൽ എസ്.ജി സ്പെഷ്യൽ സ്കൂളിൽ നിന്ന് ജില്ലാ-സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് വിജയികളായവരെ സ്കൂൾ ഒാഡിറ്റോറിയത്തിൽ ഐ.എസ്.ആർ.ഒ ഡയറക്ടർ ഡോ.വി.നാരായണൻ ആദരിച്ചു.സ്കൂൾ മാനേജർ എസ്.കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.അറുമുഖൻ,എം.ഗണേഷ് പിള്ള,ഷിബു മാത്യു,സൗമ്യ.എസ്.രാജ്,പാപ്പനംകോട് ശിവ ട്രസ്റ്റ് സുധി,വാർഡ് മെമ്പർ സുനിത കുമാരി,വിഷ്ണു ചന്ദ്രൻ,അരുൺ,പി.ടി.എ പ്രസിഡന്റ് ബാബു,സ്കൂൾ പ്രിൻസിപ്പൽ ഷീബ എന്നിവർ സംസാരിച്ചു.