prdeshda-dharnna

ആറ്റിങ്ങൽ: കെ.എസ്.എഫ്.ഇ ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരെ വിന്യസിക്കുക, അമിത ജോലിഭാരത്തിനു അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റാഫ്‌ അസോസിയേഷന്റെ(സി.ഐ.ടി.യു)നേതൃത്വത്തിൽ ആറ്റിങ്ങലിൽ പ്രതിഷേധ ധർണയും യോഗവും സംഘടിപ്പിച്ചു. വിവിധ ബ്രാഞ്ചുകളിൽ നിന്നും ജീവനക്കാർ പങ്കെടുത്ത യോഗം സ്റ്റാഫ്‌ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം അനീസ് റഹുമാൻ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്‌ അസോസിയേഷൻ ജില്ല പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമായ എൽ. ലീന അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമായ പി.വി. അജയൻ,​ ജോയിന്റ് സെക്രട്ടറി ബി. ഭവിൻ,​ ജില്ല കമ്മിറ്റിയംഗം ഷഹാന തുടങ്ങിയവർ പങ്കെടുത്തു.