
വർക്കല : ഉമ്മൻചാണ്ടി സാന്ത്വന സമിതി വർക്കലയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ 82-ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് കാരുണ്യ സ്പർശത്തിന്റെ ഭാഗമായി ക്യാൻസർ . വ്യക്കാരോഗികൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.യു.ഡി.എഫ് ചെയർമാൻ ബി. ധനപാലൻ ഉദ്ഘാടനം നിർവ്വഹിച്ചു. സമിതി പ്രസിഡന്റ് കെ.ഷിബു അദ്ധ്യക്ഷത വഹിച്ചു. എസ് .എസ്. ജിഷ്ണു, അച്ചു സത്യദാസ്.എ.എം,ഇക്ബാൽ,അജാസ് പള്ളിക്കൽ,പുത്തൂരം നിസാം,വൈ. ഷാജി,എസ്.പ്രശാന്ത്,കംസൻ,പാറപ്പുറം ഹബിബുള്ള എന്നിവർ സംസാരിച്ചു.