
കിളിമാനൂർ: ബി.ആർ.സി കിളിമാനൂരിന്റെ നേതൃത്വത്തിൽ വിഭിന്നശേഷി വിദ്യാർത്ഥികളുടെ കലാസന്ധ്യയും കുടുംബ സംഗമവും സംഘടിപ്പിച്ചു. രാജാരവിവർമ്മ സാംസ്കാരിക നിലയത്തിൽ നടന്ന കേളികൊട്ട് 2024 പരിപാടി സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ.ബി.നജീബ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കൊട്ടറ മോഹൻകുമാർ, റോട്ടറി ക്ലബ് ഗവർണർ കെ.ജി. പ്രിൻസ്, കിളിമാനൂർ എ.ഇ.ഒ പ്രദീപ് വി.എസ് എന്നിവർ സംസാരിച്ചു. ബി.പി.സി നവാസ്.കെ അദ്ധ്യക്ഷത വഹിച്ചു. ട്രെയിനർ വിനോദ് സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ മഞ്ജു മാത്യു നന്ദിയും പറഞ്ഞു. ട്രെയിനർമാർ, ക്ലസ്റ്റർ കോ ഓർഡിനേറ്റർസ് സ്പെഷ്യൽ എഡ്യൂക്കേറ്റർസ് സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ, ബി.ആർ.സി പ്രവർത്തകർ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.