തിരുവനന്തപുരം: വ്യവസായ വളർച്ചയ്ക്കുള്ള വലിയൊരു ക്യാച്ച്മെന്റ് ഏരിയ വിഴിഞ്ഞം തുറമുഖം അടിസ്ഥാനമാക്കി നിർമ്മിക്കുമെന്ന് മന്ത്രി രാജീവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.
കുറിപ്പിന്റെ പൂർണരൂപം: കേരളപ്പിറവി ദിനത്തിൽ വിഴിഞ്ഞം തുറമുഖത്തേക്ക് വന്നത് 399.98 മീറ്റർ നീളമുള്ള കൂറ്റൻ കപ്പൽ. എം. എസ്. സിയുടെ 'വിവിയാന' ആണ് 38ാമത്തെ മദർഷിപ്പായി തീരം തൊട്ടത്. ട്രയൽ റൺ സമയത്തുതന്നെ 80,000ത്തിലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ വിഴിഞ്ഞത്തിന് സാധിച്ചത് തുറമുഖത്തിന്റെ അനന്തസാദ്ധ്യതകൾ സൂചിപ്പിക്കുന്നതാണ്. വ്യവസായ രംഗത്തും വിഴിഞ്ഞത്തിന്റെ സാദ്ധ്യതകൾ സംസ്ഥാന സർക്കാർ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. വിഴിഞ്ഞത്തിന്റെ സാദ്ധ്യത കൂടി പരിശോധിച്ചാണ് പുതിയ ലോജിസ്റ്റിക്സ് പോളിസി തയ്യാറാക്കിയത്. ഇതിനോടകം തന്നെ നിരവധി കമ്പനികൾ ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങാനും സർക്കാരിനെ സമീപിച്ചിട്ടുണ്ട്.