
തിരുവനന്തപുരം: അവകാശങ്ങൾ നേടിയെടുക്കാൻ വൈദ്യുതി വിതരണം നിറുത്തിവച്ച് 1974നവംബർ 1ന് കെ.എസ്.ഇ.ബി ജീവനക്കാർ നടത്തിയ സമരത്തിന് അരനൂറ്റാണ്ട്. വെളളയമ്പലത്തെ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ സമരത്തിൽ അറസ്റ്റ് വരിച്ച് 34ദിവസം ജയിലിൽ കിടന്ന 27എൻജിനിയർമാരിൽ ജീവിച്ചിരിക്കുന്ന പത്തുപേരെ കെ.എസ്.ഇ.ബി.എൻജിനിയേഴ്സ് അസോസിയേഷൻ ആദരിച്ചു. അസോസിയേഷൻ മുൻ പ്രസിഡന്റ് പി.സി.ജോൺ ഉദ്ഘാടനം ചെയ്തു. എം.എൽ.അനിധരൻ പ്രഭാഷണം നടത്തി. സമര സ്മരണികയും പ്രകാശനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഷാജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചെറിയാൻ ഉമ്മൻ, ജോനാസ് ഡെറിക്, സി.വിജയകുമാർ, മുരളീധരൻ നായർ, മുരുകേശൻ, രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് റാഫി സ്വാഗതവും മുകേഷ് കുമാർ നന്ദിയും പറഞ്ഞു.