മലയിൻകീഴ് : കേരളപ്പിറവി ദിനത്തിൽ മലയിൻകീഴ് മാധവകവി ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ എൻ.എസ്.എസ് യൂണിറ്റും മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച

കേരളപ്പിറവി ദിനാഘോഷം ചലച്ചിത്ര പ്രവർത്തകനും അദ്ധ്യാപകനുമായ ഡോ.ഡൊമിനിക് ജെ.കാട്ടൂർ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ പ്രിയ.പി.എസ്. അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.അഭിലാഷ് സോളമൻ,ഡോ.ബാലുഷ.യു,ഡോ.അനു,ഡോ.നിമിദേവ്.ആർ,അനിൽ ഡി.ആർ, ആദിത്യൻ.ഡി , അനന്യ ബി പ്രസാദ് എന്നിവർ സംസാരിച്ചു.