
വിഴിഞ്ഞം: അപകടക്കെണിയായി വിഴിഞ്ഞം ഹാർബർ റോഡിലെ കുഴി. ഹാർബർ റോഡിൽ ഫിഷറീസ് സ്റ്റേഷൻ മന്ദിരത്തിനു മുന്നിലാണ് കുഴി രൂപപ്പെട്ടത്. റോഡിനു വശത്തെ ഓടയുടെ കരിങ്കൽ കെട്ട് ഇടിഞ്ഞതാണ് റോഡ് ഇടിഞ്ഞു താഴാൻ കാരണം. നിരവധി ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാണ്. അടുത്ത സമയത്ത് രാത്രിയിൽ ഒരു മത്സ്യത്തൊഴിലാളി കുഴിയിലകപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാർ മുന്നറിപ്പിനായി തെർമോകോൾ ഷീറ്റ് ഉപയോഗിച്ചിരിക്കുകയാണ്. ഈ റോഡിൽ പതിവായി തെരുവ് വിളക്ക് കത്താത്തതും അപകടസാദ്ധ്യത കൂട്ടുകയാണ്. മത്സ്യതൊഴിലാളികൾ കാൽനടയായും വാഹനങ്ങളിലും എറ്റവും കൂടുതൽ സഞ്ചരിക്കുന്ന റോഡാണിത്.