1

പൂവാർ: അരുമാനൂർ ശ്രീ നായിനാർ ദേവ ക്ഷേത്രത്തിൽ പുനഃപ്രവർത്തനം ആരംഭിച്ച ശ്രീ ഭൈരവൻ ശാന്തി സ്മാരക വായനശാലയുടെ ഉദ്ഘാടനം യോഗം പ്രസിഡന്റ് വി.എസ്. ഷിനു നിർവഹിച്ചു, വൈസ് പ്രസിഡന്റ് ആർ.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. കമ്മിറ്റി ഭാരവാഹികളായ ബി.ജയകുമാർ,ആർ.സുമേഷ്, എസ്.എൻ.ഡി.പി അരുമാനൂർ ശാഖാ പ്രസിഡന്റ് കെ.ചന്ദ്രശേഖരൻ, മാദ്ധ്യമ പ്രവർത്തകൻ ജി.എൽ.അനിൽ നാഥ് എന്നിവർ ആശംസ അറിയിച്ചു. അക്കൗണ്ടന്റ് വി.ഷീല, പെയ്ഡ് സെക്രട്ടറി പി.കെ.ലസിം ദാസ്,എം.ഷാജി,എസ്.അരുൺ എന്നിവർ പങ്കെടുത്തു.വൈസ് പ്രസിഡന്റ് ദീപു അരുമാനൂർ നന്ദി പറഞ്ഞു.