
പാറശാല: പാറശാല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ മന്ദിരസമുച്ചയത്തിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട സ്വാഗതസംഘം രൂപീകരണയോഗം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘടനം ചെയ്തു.ജനുവരി ഒന്നിന് നടക്കുന്ന ഉദ്‌ഘാടനത്തിന് മുന്നോടിയായി പാറശാല ജയമഹേഷ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചയാത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ വി.ആർ.സലൂജ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു,പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽവേഡിസ, ഗ്രാമപഞ്ചയാത്ത് പ്രസിഡന്റുമാരായ എൽ.മഞ്ജുസ്മിത, ലോറൻസ്,സി.എ.ജോസ്, എൻ.എസ്.നവനീത്കുമാർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആര്യദേവൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിതകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ.സതീഷ്,ഷിനി,കുമാർ,മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുക്കുട്ടൻ നായർ, പാറശാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു, വിവിധ കക്ഷി നേതാക്കളായ എസ്.അജയകുമാർ, ആർ.വത്സലൻ, പുത്തൻകട വിജയൻ, എസ്.മധു, അമീർ അലി, ഗിരീഷ് കുമാർ, ജഗദീശൻ രാജൻ, അപ്പുജപമണി, ഡി.എം.ഒ ഡോ.ബിന്ദു മോഹൻ, ഡി.പി.എം ആശ വിജയൻ, ആശുപത്രി സൂപ്രണ്ട് ഡോ.നിത.എസ്.നായർ, ബി.ഡി.ഒ ചിത്ര തുടങ്ങിയവർ സംസാരിച്ചു.
സി.കെ.ഹരീന്ദ്രൻ എം.എൽ.എ ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ വർക്കിംഗ് ചെയർമാനുമായും എം.പിമാർ, എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ, വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ ഭാരവാഹികൾ,മറ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന 1001 അംഗ സ്വാഗത സംഘത്തിന് രൂപം നൽകി.