
വർക്കല: ഫോറം ഒഫ് റെസിഡന്റ്‌സ് അസോസിയേഷൻസ് (ഫ്രാവ്) വർക്കലയുടെ ഏട്ടാമത് വാർഷികം
വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ഫ്രാവ് പ്രസിഡന്റ് ഡോ.പി.ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശിവപ്രസാദ് അനുശോചനപ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി മോഹനചന്ദ്രൻ നായർ,സെക്രട്ടറി പി.സുഭാഷ്,ഖജാൻജി എസ്.സലിംകുമാർ എന്നിവർ സംസാരിച്ചു.പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിവിധ റസിഡന്റ്‌സുകളിലെ 87 കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു.