
തിരുവനന്തപുരം : ചാക്ക ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രം സ്ഥാപകനും രക്ഷാധികാരിയും ക്ഷേത്ര ആചാര്യനുമായ ഷൺമുഖ സ്വാമി (70) സമാധിയായി. ഇന്നലെ രാവിലെ നാലു മണിയോടെയായിരുന്നു സമാധി. വൈകുന്നേരം മൂന്നര മണിക്ക് ക്ഷേത്രാങ്കണത്തിൽ നടന്ന സമാധിയിരുത്തൽ ചടങ്ങുകൾക്ക് നൂറുകണക്കിനുപേർ സാക്ഷ്യം വഹിച്ചു. ദിനംപ്രതി ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തരുടെ ആശ്രയമായിരുന്നു സ്വാമി. ക്ഷേത്രാങ്കണത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മണ്ണൂർക്കര സിദ്ധാശ്രമത്തിലെ സന്യാസി ശ്രേഷ്ഠരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു സമാധി ഇരുത്തൽ ചടങ്ങുകൾ നടന്നത്.
ഭാര്യ: ലൈല ടി. മക്കൾ: ഉമേഷ്(ഉണ്ണിപോറ്റി),അനു എസ്.എൽ. മരുമക്കൾ: ലക്ഷ്മി, അനിൽകുമാർ എസ്.
ഫോട്ടോ
സ്വാമി ഷൺമുഖം