പാലോട്: പച്ച എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പതാകദിനം സമുചിതമായി ആചരിച്ചു. പ്രസിഡന്റ് എം.ജി.മധുസൂദനൻ നായർ പതാക ഉയർത്തി.വനിതാസമാജം മേഖലാ കോ-ഓർഡിനേറ്റർ എസ്.പ്രിയാകുമാരി പ്രതിജ്ഞ ചൊല്ലി കൊടുത്തു.ട്രഷറർ കെ.സുരേന്ദ്രൻ നായർ,കെ.സതീശൻ,ആർ.സി.അനിൽകുമാർ,അനിതകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.