കിളിമാനൂർ:കിളിമാനൂർ ഉപജില്ല സ്‌കൂൾ കലോത്സവം 5 മുതൽ 8 വരെ കിളിമാനൂർ ആർ.ആർ.വി. ജി.എച്ച്.എസ്.എസ്,ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലായി നടക്കുമെന്ന് സംഘാടക സമിതി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ആർ.ആർ.വി സ്‌കൂളുകൾക്ക് പുറമേ രാജാ രവിവർമ്മ സാംസ്‌കാരിക നിലയം,ശിശുവിഹാർ സ്‌കൂൾ,ഗുരുദേവ് ഐ.ടി.എ, സമീപത്തെ പാരലൽ കോളേജ് എന്നിവിടങ്ങളിലായി 9 വേദികളിൽ നടക്കും.4 ന് ആർ.ആർ.വി സ്‌കൂളിൽ രചന മത്സരങ്ങൾ നടക്കും.ഉപജില്ലയിലെ 78 സ്‌കൂളുകളിൽ നിന്നായി 6400ഓളം പ്രതിഭകൾ മാറ്റുരക്കും.അഞ്ചിന് രാവിലെ 10ന് പ്രധാന വേദിയിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. ഒ.എസ് അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.8ന് വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.സ്വാഗത സംഘം ചെയർമാൻ ടി.ആർ.മനോജ്,എ.ഇ.ഒ വി.എസ് പ്രദീപ്,ജനറൽ കൺവീനർ ജി.എസ്.ഷൈനി,എം.ജെ.അനൂപ്,സജി കിളിമാനൂർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.