
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,എൻ.പി.എസ് പെൻഷൻകാർക്ക് മുൻഗണന വിഭാഗത്തിലുള്ള റേഷൻ കാർഡ് നൽകുക,ഗ്രാറ്റുവിറ്റി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മൂവ്‌മെന്റ് ഫോർ ഓൾഡ് പെൻഷൻ സ്‌കീം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഭിക്ഷാടന സമരം സംഘടിപ്പിച്ചു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് ഇർഷാദ് എം.എസ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് നിസാമുദ്ദീൻ ശാസ്താംകോട്ട അദ്ധ്യക്ഷത വഹിച്ചു. ഹരീഷ് പാലിയേക്കുന്നേൽ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റുക്കി,ഗിരിജ,കൃഷ്ണകുമാരി,ഷാനവാസ്,ശ്രീലാൽ കൊല്ലം,കെ.പി.അനസ് എന്നിവർ സംസാരിച്ചു.രതീഷ് പുത്തൻവേലിക്കര സ്വാഗതവും അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.