തിരുവനന്തപുരം: മുൻകാലപ്രാബല്യത്തോടെ ക്ഷാമബത്ത നൽകണമെന്നാവശ്യപ്പെട്ട് കേരള സെക്രട്ടേറിയറ്റ് എംപ്ളോയീസ് സംഘ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ ബി.എം.എസ്.സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് ടി.ഐ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അജയ് കെ.നായർ,ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ് ഗോപകുമാർ,എൻ.ജി.ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രദീപ് പുള്ളിത്തല,ഗസറ്റഡ് ഓഫീസേഴ്സ് സംഘ് പ്രസിഡന്റ് ബി. മനു,പി.എസ്.സി.എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ.ആർ,പ്രസ് വർക്കേഴ്സ് സംഘ് ജനറൽ സെക്രട്ടറി സി.കെ.ജയപ്രസാദ്, കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി ദിലീപ്കുമാർ.എം.കെ, അജിത്കുമാർ പി.കെ എന്നിവർ സംസാരിച്ചു.