നെടുമങ്ങാട് :നെടുമങ്ങാട് ടൗൺ മുസ്ലിം ജമാ അത്തിന്റെ നേതൃത്വത്തിൽ കോട്ടുപ്പ ഉറൂസ് മുബാറക് 6 മുതൽ 10വരെ വാളിക്കോട് ജുമാ മസ്ജിദിൽ നടക്കും. 6 ന് രാത്രി 7.30ന് ഉദ്ഘടനവും മതപ്രഭാഷണവും.നെടുമങ്ങാട് ടൗൺ ചീഫ് ഇമാം ആബിദ് മൗലവി ഉദ്ഘാടനം ചെയ്യും. മാഹീൻ മന്നാനി വെമ്പായം പ്രഭാഷണം നടത്തും. 7 ന് രാത്രി 7.30ന് അബു റബീഹ് സദക്കത്തുള്ള ബാഖവിയും 8 നു രാത്രി 7.30ന് കുമ്മനം നിസാമുദീൻ അസ്ഹരിയും മുഖ്യ പ്രഭാഷണം നടത്തും.9നു രാത്രി 8 നു ദുആ മജ്‌ലിസ്. സയ്യിദ് മിസ്ബാഹ് കോയ തങ്ങൾ ബാഫാക്കി നേതൃത്വം നൽകും.10ന് രാവിലെ 9മുതൽ കോട്ടുപ്പ മൗലിദ് മജ്ലിസും തുടർന്ന് അന്നദാനവും.