നെടുമങ്ങാട് : കർഷകത്തൊഴിലാളി യൂണിയൻ അംഗത്വ വിതരണം നെടുമങ്ങാട് ഏരിയാതല ഉദ്ഘാടനം ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.എസ്.ബിജു നിർവഹിച്ചു. പരിയാരം കുന്നുമുകളിൽ കർഷക തൊഴിലാളി നേതാവ് പരേതനായ പരിയാരം സുരേഷിന്റെ ഭാര്യ സതി അംഗത്വം ഏറ്റുവാങ്ങി. ഏരിയാ വൈസ് പ്രസിഡന്റ്‌ ബി.സുധീർഖാൻ, മേഖലാ പ്രസിഡന്റ്‌ രഞ്ജിത് രാജ്,ഹരികുമാർ,ഭാസ്കരൻ,ബാബു എന്നിവർ പങ്കെടുത്തു. മേഖലാതല ഉദ്ഘാടനം പഴകുറ്റിയിൽ ഏരിയാ പ്രസിഡന്റ്‌ ബി.സതീശൻ,മൂഴിയിൽ സെക്രട്ടറി മൂഴി രാജേഷ്,വെമ്പായത്ത് ജോയിന്റ് സെക്രട്ടറി എസ്.കെ.ബിജു,തേക്കടയിൽ വൈസ് പ്രസിഡന്റ്‌ എ.റോജ്,ആനാട് മേഖല സെക്രട്ടറി നാഗച്ചേരി റഹിം എന്നിവർ നിർവഹിച്ചു.10വരെയാണ് അംഗത്വ വിതരണം നടക്കുന്നത്.