
പാറശാല: 40 മാസത്തെ ക്ഷാമാശ്വാസ കുടിശിക കവർന്നെടുത്ത സർക്കാർ നടപടിക്കെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ പാറശാല സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. പാറശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ കെ.എസ്.എസ്.പി.എ സംസ്ഥാന രക്ഷാധികാരി ആർ. പ്രഭാകരൻ തമ്പി ഉദ്‌ഘാടനം ചെയ്തു.അംഗങ്ങളായ സി.സത്യനേശൻ, ജെ.ടി.പി.ജോസ്, സി.ശശികുമാരൻ, രാജേന്ദ്രൻ, മോഹൻകുമാർ,ജെ.ക്രിസ്തുദാസ്, എ.ജി.പത്മകുമാർ, വിജയരാജൻ,വിജയകുമാർ,പ്രഭാകരൻ നായർ,ബാബുരാജ്,ശ്രീകുമാരൻ നായർ, ശിവശങ്കരൻ നായർ,ബഞ്ചമിൻ,ആർ.എസ്.രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു.19 ശതമാനം ക്ഷാമാശ്വാസ കുടിശിക ഉടൻ അനുവദിക്കുക, പെൻഷൻ പരിഷ്കരണ കുടിശിക അനുവദിക്കുക, മെഡിസെപ് പദ്ധതി പൊളിച്ചെഴുതുക, 12ാമത് പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ആവശ്യപ്പെട്ടു.