m

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​ജെ.​പി​ ​തൃ​ശൂ​ർ​ ​ജി​ല്ലാ ഓ​ഫീ​സ് ​മു​ൻ​ ​സെ​ക്ര​ട്ട​റി​ ​തി​രൂ​ർ​ ​സ​തീ​ശ് ​ന​ട​ത്തി​യ​ ​പു​തി​യ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കൊ​ട​ക​ര​ ​കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ​ ​തു​ട​ര​ന്വേ​ഷ​ണം.
​ ​മൂ​ന്നി​ട​ത്ത് ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണം​ ​മു​റു​ക​വേ​യാ​ണ് ​പു​തി​യ​ ​നീ​ക്കം.​ ​ഇ​ന്ന​ലെ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഡി.​ജി.​പി​ ​ഷേ​ഖ് ​ദ​ർ​വേ​ഷ് ​സാ​ഹി​ബു​മാ​യി​ ​ന​ട​ത്തി​യ​ ​കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ​തീ​രു​മാ​നം.എ.​ഡി.​ജി.​പി​ ​മ​നോ​ജ് ​എ​ബ്ര​ഹാം​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന് ​മേ​ൽ​നോ​ട്ടം​ ​വ​ഹി​ക്കും.​ ​നേ​ര​ത്തെ​ ​കേ​സ് ​അ​ന്വേ​ഷി​ച്ച​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ഡി​വൈ.​എ​സ്.​പി​ ​രാ​ജു​വും​ ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ട്.​ ​തി​രൂ​ർ​ ​സ​തീ​ശ​ന്റെ​ ​മൊ​ഴി​ ​ഇ​ന്നെ​ടു​ക്കും.
തു​ട​ര​ന്വേ​ഷ​ണം​ ​ന​ട​ത്താൻഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​ ​സ​ർ​ക്കാ​രി​ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​രു​ന്നു.​ ​കു​റ്റ​പ​ത്രം​ ​സ​മ​ർ​പ്പി​ച്ച​ ​കേ​സാ​ണ് ​വീ​ണ്ടും​ ​അ​ന്വേ​ഷി​ക്കു​ന്ന​ത് .​ ​കോ​ട​തി​യു​ടെ​ ​അ​നു​മ​തി​യോ​ടെ​ ​സ​തീ​ശ​ന്റെ​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തും. ഇ​തി​നാ​യി​ ​പൊ​ലീ​സ് ​കോ​ട​തി​യെ​ ​സ​മീ​പി​ക്കും. അ​ന്വേ​ഷ​ണം​ ​അ​പൂ​ർ​ണ​മാ​ണെ​ന്നു​ ​കോ​ട​തി​ ​നേ​ര​ത്തേ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.​ ​നി​യ​മോ​പ​ദേ​ശം​ ​തേ​ടാ​നും​ ​പൊ​ലീ​സ് ​തീ​രു​മാ​നി​ച്ചു.

തട്ടി​യെടുത്തത് 3.5 കോടി
കാ​റി​ൽ​ ​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന​ 3.5​ ​കോ​ടി​ ​രൂ​പ​ ​കൊ​ട​ക​ര​ ​ദേ​ശീ​യ​ ​പാ​ത​യി​ൽ​വ​ച്ച് ​ക്രി​മി​ന​ൽ​ ​സം​ഘം​ ​ത​ട്ടി​യെ​ടു​ത്ത​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​താ​ണ് ​കേ​സ്.​ ​ഇ​ത് ​ബി.​ജെ.​പി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ണ്ടാ​ണെ​ന്നാ​യി​രു​ന്നു​ ​ആ​രോ​പ​ണം.​ 2021​ ​ഏ​പ്രി​ൽ​ ​ഏ​ഴി​നാ​ണ് ​കൊ​ട​ക​ര​ ​പൊ​ലീ​സ് ​കേ​സ് ​ര​ജി​സ്റ്റ​ർ‍​ ​ചെ​യ്ത​ത്.​ 22​ ​പേ​രെ​ ​പ്ര​തി​ക​ളാ​ക്കി​ 2021​ ​ജൂ​ലാ​യ് 23​ന് ​കു​റ്റ​പ​ത്രം​ ​ന​ൽ​കി.​ ​പി​ന്നീ​ട് ​ഒ​രാ​ൾ​ ​കൂ​ടി​ ​അ​റ​സ്റ്റി​ലാ​യ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ 2022​ ​ന​വം​ബ​ർ​ 15​ന് ​അ​ധി​ക​ ​കു​റ്റ​പ​ത്രം​ ​ന​ൽ​കി.​ 1.58​ ​കോ​ടി​ ​രൂ​പ​ ​ക​ണ്ടെ​ടു​ത്തി​രു​ന്നു.​ 56.64​ ​ല​ക്ഷം​ ​രൂ​പ​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​കൈ​മാ​റി​യ​താ​യും​ ​ക​ണ്ടെ​ത്തി.

`ബി.ജെ.പി ഓഫീസിൽ കോടികളുടെ കള്ളപ്പണം എത്തിയെന്നാണ് വെളിപ്പെടുത്തൽ.എല്ലാം നടന്നത് ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ്.'

-എം.വി. ഗോവിന്ദൻ