p

തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ വൈസ്ചാൻസലറുടെ ചുമതല കൈമാറുന്നത് സംബന്ധിച്ച് ഗവർണറുടെ തീരുമാനം നീളുന്നു. രണ്ടിടത്തെയും വി.സിയായിരുന്ന ഡോ.സജി ഗോപിനാഥിന്റെ കാലാവധി കഴിഞ്ഞ ശനിയാഴ്ച പൂർത്തിയായിരുന്നു. പകരം ചുമതല കൈമാറാൻ സർക്കാർ നൽകിയ പാനൽ നിയമവിരുദ്ധമാണെന്നാണ് ഗവർണറുടെ നിലപാട്.

വി.സി നിയമനത്തിൽ സർക്കാർ ഇടപെടരുതെന്ന, കണ്ണൂർ വി.സിയെ പുറത്താക്കിയുള്ള സുപ്രീംകോടതി ഉത്തരവാണ് ഗവർണർ ചൂണ്ടിക്കാട്ടുന്നത്. വി.സിയുടെ ചുമതല ആർക്കുമില്ലാത്തതിനാൽ രണ്ട് സർവകലാശാലകളിലും ഭരണ പ്രതിസന്ധിയാണ്.

50​ ​ശ​ത​മാ​നം​ ​വി​ദ്യാ​ല​യ​ങ്ങൾ
ഹ​രി​ത​ ​വി​ദ്യാ​ല​യ​ങ്ങ​ളാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ 50​ ​ശ​ത​മാ​നം​ ​വി​ദ്യാ​ല​യ​ങ്ങ​ൾ​ ​ഹ​രി​ത​ ​വി​ദ്യാ​ല​യ​ങ്ങ​ളാ​യി​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​സ​മ​ഗ്ര​മാ​യ​ ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ ​പ​ദ്ധ​തി​ക​ൾ​ ​വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ​ശു​ചി​ത്വ​ ​മി​ഷ​നു​മാ​യും​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​വ​കു​പ്പു​മാ​യും​ ​സ്‌​കൂ​ളു​ക​ൾ​ ​സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ​മ​ന്ത്രി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഡി​സം​ബ​ർ​ 31​ന​കം​ ​എ​ല്ലാ​ ​സ്‌​കൂ​ളു​ക​ളും​ ​മാ​ലി​ന്യ​മു​ക്ത​വും​ ​പ​രി​സ്ഥി​തി​ ​സൗ​ഹൃ​ദ​വു​മാ​യ​ ​ക്യാ​മ്പ​സാ​ക്കാ​നു​ള്ള​ ​പ്ര​വ​ർ​ത്ത​ന​വു​മാ​യി​ ​മു​ന്നോ​ട്ടു​പോ​ക​ണം.
പ​ട്ടം​ ​ഗ​വ.​ ​ഗേ​ൾ​സ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പ​രി​പാ​ടി​യി​ൽ​ ​വി.​കെ.​ ​പ്ര​ശാ​ന്ത് ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​