nadar

ആര്യനാട്:നാടാർ സമുദായത്തിന് പ്രത്യേക പട്ടികയായി ഏഴു ശതമാനം വിദ്യാഭ്യാസ സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് നാടാർ സംയുക്ത സമിതി അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യനാട് നടത്തിയ സായാഹ്ന ധർണ കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ജെ.ലോറൻസ് ഉദ്ഘാടനം ചെയ്തു.
വി.എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ,എൻ.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ,നാടാർ സർവീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കൊണ്ണിയൂർ സനൽകുമാർ,കള്ളിക്കാട് ശ്യാം ലൈജു,എൽ.സന്തോഷ് കുമാർ,കൊടുക്കറ പുഷ്പജയൻ, ഉഴമലയ്ക്കൽ സുബാഷ്,തച്ചൻകോട് വിജയൻ,കരിച്ചൽ ജയകുമാർ, വെട്ടയിൽ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.