photo

തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കുട്ടികളുടെ കലാമേളയായ വർണ്ണോത്സവത്തിന് തുടക്കമായി. വി.ജോയി എം.എൽ.എ ദീപശിഖയിൽ തിരിതെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ബി.പി.മുരളി, വനിതാ കമ്മിഷൻ മുൻ അംഗം ഇ.എം.രാധ,കൗൺസിലർ മാധവദാസ്,ഒ.എം.ബാലകൃഷ്ണൻ, വി.അശോക് കുമാർ,എൻ.എസ്.വിനോദ്,സിജോവ് സത്യൻ,ആർ.എസ്.കിരൺദേവ് എന്നിവർ സംസാരിച്ചു.കെ.ജയപാൽ സ്വാഗതവും മീര ദർശക് നന്ദിയും പറഞ്ഞു.തുടർന്ന് വിവിധ മത്സരങ്ങൾ നടന്നു.വരും ദിവസങ്ങളിൽ ശാസ്ത്രീയ സംഗീതം,നാടോടി നൃത്തം, ലളിത സംഗീതം, ഭരതനാട്യം, കേരള നടനം, മോഹിനിയാട്ടം, മോണോ ആക്ട് എന്നീ ഇനങ്ങളിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മത്സരിക്കാം. ഒരു സ്‌കൂളിൽ നിന്ന് ഒരു വ്യക്തിഗത ഇനത്തിൽ മൂന്നുപേർക്കും ഗ്രൂപ്പിനത്തിൽ രണ്ട് ഗ്രൂപ്പിനും പങ്കെടുക്കാം. ഒരു കുട്ടിക്ക് നാല് വ്യക്തിഗത ഇനങ്ങളിൽ പങ്കെടുക്കാം.ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവരിൽ ആൺപെൺ കുട്ടികളിൽ നിന്നും പ്രത്യേകം ബാലപ്രതിഭകളെ തിരഞ്ഞടുക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്‌കൂളിന് തരംതിരിച്ച് ട്രോഫിയും നൽകും.