നേമം: ആയുഷ് യോഗ ക്ലബുകളിലെ യോഗ ഇൻസ്‌ട്രേക്ടർമാർക്ക് നേമത്തെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ പരിശീലനം സംഘടിപ്പിച്ചു. ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അജിത അതിയേടത്ത് ഉദ്ഘാടനം ചെയ്തു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷൈജു.കെ.എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.പ്രിയദർശിനി,നേമം ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.എം.സുഭാഷ് എന്നിവർ പങ്കെടുത്തു.