hi

വെഞ്ഞാറമൂട്:മാണിക്കൽ ഗ്രാമപഞ്ചായത്തിലെ ആലിയാട് ജനകീയാരോഗ്യകേന്ദ്രത്തിന്റെ ശിലാസ്ഥാപനം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ലേഖകുമാരി,എം.അനിൽകുമാർ, സഹിറത്ത് ബീവി,കെ.സുരേഷ് കുമാർ, പുഷ്പലത,കെ.സജിവ്,ശ്യാമള,ബിനു,ഗീതകുമാരി,ഡോ.ആഫിന.എം.താഹ,ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.