വിതുര: ചായം സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പ് 10ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ചായം ഓൾ സെയിൻ്റ്സ് പബ്ലിക് സ്കൂളിൽ നടക്കും. യു.ഡി.എഫ് ആണ് വർഷങ്ങളായി ചായം ബാങ്ക് ഭരിക്കുന്നത്. അഡ്വക്കേറ്റ് കെ.ഉവൈസ്ഖാൻ ആണ് നിലവിലെ പ്രസിഡൻ്റ്. എൽ.ഡി.എഫ് മത്സര രംഗത്തില്ല. യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മുഖ്യമത്സരം.