
പാലോട്: കാരുണ്യത്തിന്റെ പര്യായമാണ് ഉമ്മൻ ചാണ്ടിയെന്ന് മുൻ എം.എൽ.എ ശരത്ചന്ദ്രപ്രസാദ് പറഞ്ഞു. നന്ദിയോട് ആനന്ദ് ടവറിൽ ഉമ്മൻ ചാണ്ടി സാന്ത്വനം ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ പ്രസിഡന്റ് പി. എസ്. ബാജിലാൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ സെക്രട്ടറി പത്മാലയം മിനിലാൽ, കോൺഗ്രസ് നേതാക്കളായ ബി. സുശീലൻ, ശൈലജ രാജീവൻ, വിനു എസ്. ലാൽ, ജീവകുമാർ, പൊട്ടൻചിറ ശ്രീകുമാർ,വി.രാജ്കുമാർ,ബി.എസ്.രമേശൻ,ബീന ബാബു,ഫൗണ്ടേഷൻ ഭാരവാഹികളായ പി.ബിന്ദു,സിനോജ് ലീല,വിഷ്ണു ഷാജി,ഷിജിലാൽ ടി.എച്ച്,വിജയമോഹനൻ അനന്ദു,ജി.ബിജു തുടങ്ങിയവർ സംസാരിച്ചു.