വിതുര:വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഏഴരലക്ഷംരൂപ വിനിയോഗിച്ച് തൊളിക്കോട് പഞ്ചായത്തിലെ വി.വി.ദായിനി ഗവൺമെന്റ് യുപി.എസിൽ നിർമ്മിച്ച ടോയ് ലെറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം എസ്.എസ്.ഫർസാന നിർവഹിച്ചു.സ്‌കൂൾ ഹെഡ്മിസ്ട്രസ് ജയ അദ്ധ്യക്ഷത വഹിച്ചു.തൊളിക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ,അദ്ധ്യാപകരായ രാജേഷ്,സുരേഷ്,സൗജി എന്നിവർ പങ്കെടുത്തു.